05 August Wednesday

പച്ചക്കറിവിത്ത് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

കണ്ടല്ലൂർ സഹകരണ ബാങ്കിന്റെ പച്ചക്കറി വിത്ത്, തൈ നടീൽ വസ്‌തുക്കൾ ജി വേണുഗോപാൽ വിതരണംചെയ്യുന്നു

കായംകുളം
കണ്ടല്ലൂർ സഹകരണ ബാങ്ക് പച്ചക്കറിവിത്ത്, തൈ നടീൽ വസ്‌തുക്കൾ വിതരണംചെയ്‌തു. സമഗ്ര സംയോജിതകൃഷിയുടെ ഭാഗമായി 140 കുടുംബശ്രീ സംഘക‌ൃഷി സംഘങ്ങൾക്ക് 3000 ഗ്രോബാഗും വള്ളിപ്പയർ, വെണ്ട വിത്തും മുളക്, വഴുതന തൈകളും ജൈവവളവും നൽകി. വിളവെടുത്തു കിട്ടുന്ന പച്ചക്കറികൾ ബാങ്ക് വിലയ്ക്ക് എടുത്ത് കാർഷിക വിപണി മുഖേന വിൽപ്പന നടത്തും. പച്ചക്കറി വിത്ത്, തൈ നടീൽ വസ്‌തുക്കളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്‌തു. ബാങ്ക്പ്രസിഡന്റ് അഡ്വ. എസ് സുനിൽ കുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എ വി രഞ്ജിത് പച്ചക്കറിത്തൈ വിതരണം ചെയ്‌തു. ബി ഉദയഭാനു, ബി അംബുജാക്ഷി, കെ എസ് രാജേഷ്, ടി കെ വിജയൻ, സരള ശങ്കരനാരായണൻ, എം പി സരസമ്മ, സെക്രട്ടറി എം യോഗീദാസൻ , ആർ ഭാസ്‌കര ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top