25 May Monday

വിദ്യാർഥികൾക്ക് ടോക്ക് ഷോ ഒരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 കോന്നി 

ലോക്ക് ഡൌൺ കാലത്ത് വീടിനുള്ളിൽ ഇരിക്കേണ്ടി വരുന്ന  വിദ്യാർഥികൾക്കായി ടോക്ക് ഷോ ഒരുക്കി സിപിഐ എം കോന്നി താഴം ലോക്കൽ കമ്മിറ്റി.അസാധാരണമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും,അവരുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വയ്ക്കുന്നതിനുമാണിത്‌.
നിറം എന്ന് പേരിട്ടിരിക്കുന്ന ടോക്ക് ഷോയിലേക്ക് വിളിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനൊപ്പം പതിനൊന്ന്‌ ചോദ്യങ്ങൾക്ക് ഉത്തരം നൽകി വിജയികളാകാനും കഴിയും. വിളിക്കുന്ന കുട്ടികളോട് സംവദിക്കുന്നതും വിദ്യാർഥികൾ തന്നെയാണ്‌.14 വരെ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കുട്ടികൾക്ക് ടോക്ക് ഷോയിലേക്ക് വിളിക്കാം.ഓരോ ദിവസത്തെയും വിജയികളെ വൈകുന്നേരം 5ന്‌ ലോക്കൽ കമ്മിറ്റിയുടെ ഫേസ്അക്കൗണ്ടിലൂടെ പ്രഖ്യാപിക്കും.
വിജയികൾക്കുള്ള ക്യാഷ് പ്രൈസ് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു നൽകും. ബുധനാഴ്‌ച രാവിലെ 10ന്‌ ആദ്യം വിളിക്കുന്ന വിദ്യാർഥിയുമായി സംവദിച്ചു കൊണ്ട് അഡ്വ.കെ യു ജെനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുമെന്ന് ലോക്കൽ സെക്രട്ടറി ജിജോ മോഡി അറിയിച്ചു. വിളിക്കേണ്ട നമ്പർ 08075906917 .
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top