26 May Tuesday

അയവില്ല, ഒട്ടും

സ്വന്തം ലേഖകന്‍Updated: Wednesday Apr 8, 2020

ദാ വന്നൂ...ചൊവ്വാഴ്‌ച ചിന്നക്കടയിൽ ലോക്ക്‌ഡൗൺ ലംഘിച്ച്‌ പതിവിൽ കൂടുതൽ വാഹനങ്ങൾ എത്തിയപ്പോൾ പൊലീസ്‌ തടയുന്നു

വീണ്ടും കോവിഡ് –19 

കൊല്ലം

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചു. 47 വയസ്സുള്ള നിലമേല്‍ കൈതോട് സ്വദേശിയാണ് പോസിറ്റീവായത്.  ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏഴായി. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശി സേവ്യര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത്  മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ഏഴാമന്റെ  രക്തസാമ്പിള്‍ ഏപ്രില്‍ അഞ്ചിന് പാരിപ്പള്ളി ഗവ.  മെഡിക്കല്‍ കോളേജില്‍  എടുക്കുകയും പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിട്ട് ഒഫ് ബയോടെക്‌നോളജിയിലേക്ക് അയക്കുകുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഇതിന്റെ ഫലം വന്നു.  റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസിറ്റാവായ ആള്‍ക്കൊപ്പം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഭാര്യ നെഗറ്റീവാണ്. കുടുംബത്തിലെ മറ്റ് അഞ്ചുപേരുടേയും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തു. ഇവര്‍ ഗൃഹനിരീക്ഷണത്തിലാണ്.  ഇദ്ദേഹവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

കൊല്ലം

ലോക്ക്ഡൗൺ നാളുകൾ മറന്ന്‌ നഗരം കാണാനിറങ്ങുന്നവരെ നക്ഷത്രമെണ്ണിക്കാൻ പൊലീസ്‌. ഇനി കാരണമില്ലാതെ കറങ്ങാനിറങ്ങുന്നവരെ പൂട്ടാനാണ്‌ തീരുമാനം.ലോക്ക്‌ഡൗൺ പിൻവലിച്ച  പ്രതീതി ഉളവാക്കുന്നതായിരുന്നു ചൊവ്വാഴ്‌ച ചിന്നക്കടയിൽ രാവിലെ കണ്ട വാഹനങ്ങളുടെ നീണ്ടനിര . കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ,ശാസ്താംകോട്ട, പത്തനാപുരം , താലൂക്ക്‌ ‌കേന്ദ്രങ്ങളിലും  വാഹനയാത്രക്കാരുടെ തിരക്ക്‌ ദൃശ്യമായി. നഗരകേന്ദ്രങ്ങളിൽനിന്ന്‌ വാഹനപരിശോധന നാട്ടിടങ്ങളിലേക്ക്‌ കൂടുതൽ മാറ്റാൻ പൊലീസ്‌ ശ്രദ്ധിച്ചത്‌ നഗരത്തിലെ കറക്കക്കാർക്ക്‌ കൂടുതൽ സൗകര്യപ്രദമായി. അഞ്ച് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിട്ടും 15 മിനിട്ട്‌ കാത്തുനിന്ന ശേഷമാണ്‌ ചിന്നക്കടയിൽ പരിശോധന പൂർത്തിയാക്കി പലർക്കും യാത്ര തുടരാനായത്‌. കാറിലും ബൈക്കിലും വന്ന ചിലർ യാത്രാ ലക്ഷ്യം ബോധ്യപ്പെടുത്തുന്ന സത്യവാങ്മൂലം കൈയിൽ കരുതിയില്ല. സത്യവാങ്മൂലം ഉള്ളവർ കാരണം വിശദീകരിച്ചപ്പോൾ കള്ളി വെളിച്ചത്തായതും നിരവധി.  ബൈക്കിൽ ചുറ്റാൻ യുവാക്കളെ  പൊലീസ്‌ വിരട്ടിയോടിക്കുകയായിരുന്നു. പിടിയിലയാവരാകട്ടെ നഗരത്തിൽ ആളിറങ്ങുന്നുണ്ടോ എന്ന്‌ നോക്കാൻ വന്നതാണെന്നായിരുന്നു മറുപടി പറഞ്ഞത്‌. പിടിച്ചെടുക്കുന്ന വാഹനം ക്രയിനിൽ സൂക്ഷിപ്പുകേന്ദ്രത്തിലേക്ക്‌  കൊണ്ടുപോകുകയാണ്‌. ലോക്ക്‌ഡൗൺ കഴിഞ്ഞശേഷം പിഴ ചുമത്തിയാണ്‌ വാഹനം തിരികെ നൽകുക.

 

 

 

 

 

പ്രധാന വാർത്തകൾ
 Top