28 May Thursday
സമൂഹ അടുക്കളയ്‌ക്ക്‌ സഹായം

കാഷ്യൂ കോര്‍പറേഷന്‍ ഒരു ക്വിന്റല്‍ പച്ചക്കറി നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കൊല്ലം കോർപറേഷന്റെ സമൂഹ അടുക്കളയ്‌ക്കുള്ള പച്ചക്കറി മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്‌ ഗീതാകുമാരി എന്നിവർക്ക്‌ കാഷ്യു കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ നൽകുന്നു

 
കൊല്ലം
കാഷ്യു കോർപറേഷൻ കോമ്പൗണ്ടിൽ വിളവെടുത്ത ഒരു ക്വിന്റൽ പച്ചക്കറി സമൂഹ അടുക്കളയ്‌ക്ക്‌ നൽകി.  കോർപറേഷനിലും മയ്യനാട് പഞ്ചായത്തിലുമാണ് പച്ചക്കറി നൽകിയത്. ‘വിഷുവിന് ഒരു മുറം പച്ചക്കറി’ പദ്ധതിയിൽ കൊട്ടിയം ഫാക്ടറി വളപ്പിൽ ചെയ്‌ത കൃഷിയുടെ വിളവെടുപ്പാണ്‌ നൽകിയത്. വിഷുവിന് 15 ടൺ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ടായിരുന്നു കൃഷിയിറക്കിയത്. 
രണ്ടാഴ്ചയായി വിളവെടുക്കുന്ന പച്ചക്കറി ഫാക്ടറി പരിസരവാസികൾക്കും തൊഴിലാളികൾക്കും നൽകിയിരുന്നു. രണ്ട്‌ ക്വിന്റൽ ഇങ്ങനെ വിതരണം ചെയ്തു. ആഴ്ചയിൽ ഒന്നര ക്വിന്റൽ പച്ചക്കറി വിളവെടുക്കും. വിഷുവിന് ചാത്തന്നൂർ ഫാക്ടറി വളപ്പിൽ കൃഷിചെയ്‌ത വെള്ളരിയും വിളവെടുക്കുമെന്ന് ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.
ഫാക്ടറി വളപ്പിൽ കാഷ്യൂ കോർപറേഷൻ ചെയർമാനിൽനിന്നും കൊല്ലം കോർപറേഷൻ സമൂഹ അടുക്കളയിലേക്കുള്ള പച്ചക്കറി മേയർ ഹണി ബെഞ്ചമിനും ഡെപൂട്ടി മേയർ എസ് ഗീതാകുമാരിയും ഏറ്റുവാങ്ങി.
മയ്യനാട് പഞ്ചായത്തിലേക്കുള്ള പച്ചക്കറി പഞ്ചായത്ത് പ്രസിഡന്റ് എൽ ലക്ഷ്മണൻ ഏറ്റുവാങ്ങി. കാഷ്യു കോർപറേഷൻ ഭരണസമിതിഅംഗം ജി ബാബുവും പ്രൊഡക്‌ഷൻ മാനേജർ ജി ഗോപകുമാറും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top