28 May Thursday

സാന്ത്വനത്തിന്റെ ഹോണടിച്ച്‌ സ്കൂട്ടര്‍ ആംബുലന്‍സ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

എൻ എസ്‌ സഹകരണ ആശുപത്രിയിലെ സ്‌കൂട്ടർ ആംബുലൻസ്‌

കൊല്ലം
ആരോഗ്യപരിചരണത്തിനും അടിയന്തര ഘട്ടങ്ങളിലുമൊക്കെ ജീവൻ രക്ഷാ ഉപകരണങ്ങളുമായി വീടുകളിലേക്ക് പാഞ്ഞെത്തിയിരുന്ന എൻ എസ് സഹകരണ ആശുപത്രിയുടെ സ്കൂട്ടർ ആംബുലൻസിന് ലോക്ക്ഡോൺ ആയതോടെ തിരക്കേറി.  ആശുപത്രിയിൽ എത്തി ചികിത്സ തേടാൻ കഴിയാത്തവർക്ക് ആശ്വാസമാകുകയാണ് റാറ്റ്‌  (റാപ്പിഡ് ആക്‌ഷൻ ടീം) എന്ന സ്കൂട്ടർ ആംബുലൻസ് ടീം. 
ദിവസവും നിരവധി വിളികളാണ്‌  ഇവരെ തേടിയെത്തുന്നത്. 10 വനിതകൾ ഉൾപ്പെടെ 20 അംഗ നേഴ്സിങ്‌ ടീമാണ് 24 മണിക്കൂറും സജ്ജമായി നിൽക്കുന്നത്. ബ്ലഡ് പ്രഷർ, ഇസിജി, ഷുഗർ പരിശോധന, ഡ്രസ്സിങ്‌, നെബുലൈസേഷൻ, ബെഡ് ബാത്ത്, ഇൻജക്‌ഷൻ, ബ്ലാഡർ വാഷ്, ലാബ് ഇൻവെസ്റ്റിഗേഷൻ, മരുന്നുകൾ എത്തിച്ച് നൽകുക എന്നിവയാണ് ടീം നിർവഹിക്കുന്നത്‌. 
പ്രത്യേകം പരിശീലനം ലഭിച്ച രണ്ട്‌  നേഴ്സുമാരാണ് ഒരു സ്കൂട്ടർ ആംബുലൻസിലുള്ളത്. അടിയന്തിരഘട്ടങ്ങളിൽ  ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top