29 May Friday

അരുൺ തെരുവിലുണ്ട്‌; നാട്‌ ക്ലീനാകും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

അരുൺ ചക്കുവരയ്‌ക്കൽ ജങ്‌ഷനിൽ ശുചീകരണത്തിൽ

കുന്നിക്കോട് 
കോവിഡിൽനിന്ന്‌ നാടിനെ സംരക്ഷിക്കാൻ ഒറ്റയാൾ പട്ടാളമായി യുവാവ്‌. ചക്കുവരയ്‌ക്കൽ തെങ്ങലഴികത്ത്‌ വീട്ടിൽ എ ആർ അരുൺ(30) ആണ്‌  താഴത്ത്‌ ജങ്‌ഷൻ മുതൽ അഞ്ചാനം കുഴി ജങ്‌ഷൻ വരെയുള്ള മൂന്നു വാർഡുകളിൽ ഒറ്റയ്‌ക്ക്‌ അണുനശീകരണം നടത്തിയത്‌. ക്ലോറിൻ, ഫിനോയിൽ എന്നിവ ചേർത്ത മിശ്രിതമാണ്‌ തളിക്കുന്നത്‌.   
രാവിലെ ആറിന്‌ ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂൾ, അങ്കണവാടികൾ, സഹകരണ ആശുപത്രി എന്നിവ ശുചീകരിച്ചു. തുടർന്ന്‌ റോഡിന്‌ ഇരുവശങ്ങളിലുമുള്ള വീടുകളും ചുറ്റുപാടും  ക്ലോറിനേഷൻ നടത്തി.  റോഡുകളും ഇടറോഡുകളും ഉൾപ്പെടെ  ശുചീകരിച്ചു.  അരുണിന്റെ ഒറ്റയാൾ പ്രവർത്തനത്തെ പിന്തുണയുമായി നാട്ടുകാരും  ചേർന്നു. 
പ്രളയകാലത്ത്‌ ആലപ്പുഴയിലും സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നു. സിപിഐ എം ചക്കുവരയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗമാണ്‌ അരുൺ. രാവിലെ വായനശാല ജോലി പൂർത്തിയാക്കിയശേഷം കിടപ്പുരോഗികൾക്ക്‌ മരുന്നും എത്തിക്കു
ന്നുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top