02 June Tuesday

പട്ടിണിയാണെന്ന്‌ ഡിജിപിക്ക്‌ ഫോൺ പരിശോധനക്കെത്തിയപ്പോൾ ഭക്ഷ്യസമൃദ്ധി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ബത്തേരി
ഡിജിപിയെ ഫോണിൽ വിളിച്ച‌് പട്ടിണിയാണെന്ന‌് അറിയിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത‌് കണ്ടെത്തിയത‌് ഭക്ഷ്യവസ‌്തുക്കളുടെ കൂമ്പാരം.
 ബത്തേരി നഗരസഭയിലെ മന്തൊണ്ടിക്കുന്ന‌് പൂളവയലിലാണ‌് പൊലീസ‌് അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ അരിയും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും സ‌്റ്റോക്ക‌് ചെയ‌്തതായി കണ്ടെത്തിയത‌്. കഴിഞ്ഞ ദിവസം താമസക്കാർ ഡിജിപിയെ ഫോണിൽ വിളിച്ച‌് തങ്ങൾ നാല‌് ദിവസമായി പട്ടിണിയിലാണെന്നും ഉടൻ ആവശ്യമായ സഹായം എത്തിക്കണമെന്നും അറിയിച്ചു. സംഭവം അന്വേഷിക്കാൻ പൊലീസ‌് എത്തിയപ്പോഴാണ‌് ഷെഡിൽ അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ‌്തുക്കളുടെ ശേഖരം കണ്ടത‌്. റീഫിൽ ചെയ‌്ത നാല‌് പാചക വാതക സിലിണ്ടറുകളും ഇവിടെ ഉണ്ടായിരുന്നു. 
സർക്കാർ സൗജന്യമായി നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി നേടിയെടുക്കുന്നതിനാണ‌് കരാറുകാരന്റെ നിർദേശാനുസരണം ഡിജിപിക്ക‌് ഫോൺ ചെയ‌്തതെന്നാണ‌് തൊഴിലാളികൾ പൊലീസ‌ിന്റെ ചോദ്യം ചെയ്യലിൽ മറുപടി പറഞ്ഞത‌്.
പ്രധാന വാർത്തകൾ
 Top