അരീക്കോട് (മലപ്പുറം)
ശാസ്‌ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരളത്തിന് മുദ്രാവാക്യവുമായി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന കേരള പദയാത്ര ജില്ലയിൽ പര്യടനം തുടങ്ങി. വാലില്ലാപ്പുഴയിൽ സംഘാടക സമിതി ചെയർമാൻ വി ശശികുമാർ, സിപിഐ എം അരീക്കോട് ഏരിയാ സെക്രട്ടറി കെ ഭാസ്‌കരൻ, ഡോ. എ മുഹമ്മദ്, സ്വാഗതസംഘം ചെയർമാൻ കെ വി മുനീർ എന്നിവർ സ്വീകരിച്ചു.
കീഴുപറമ്പ് പൂവത്തിക്കണ്ടി കുഞ്ഞൻപടിയിലെ യോഗം വി ശശികുമാർ ഉദ്ഘാടനംചെയ്‌തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി അജിത്‌കുമാർ അധ്യക്ഷനായി. മണമ്പൂർ രാജൻബാബു സ്വാഗതഗാനം ആലപിച്ചു. സതീഷ് ചളിപ്പാടം കവിത ആലപിച്ചു. ജാഥാ ക്യാപ്റ്റൻ ഡോ. മനോജ് സാമുവൽ, വൈസ് ക്യാപ്റ്റൻ ബി രമേഷ്, ഡോ. വി കെ ബ്രിജേഷ്, ഇ കെ ഗോപാലകൃഷ്‌ണൻ, എം വേലായുധൻ, സുബ്രഹ്മണ്യൻ പാടുകണ്ണി എന്നിവർ സംസാരിച്ചു.
അരീക്കോട് ബസ് സ്‌റ്റാൻഡ് പരിസരത്ത് കെ കെ വിനോദ്‌കുമാർ, എൽ ഷൈലജ, കെ കെ വേണുഗോപാൽ, എം ടി മുസ്തഫ എന്നിവർ സംസാരിച്ചു. ഇളയൂരിൽ പി നീലകണ്ഠൻ അധ്യക്ഷനായി. ജി രാജശേഖരൻ, എം കെ ചന്ദ്രൻ, കെ എൻ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജാഥ ഇന്ന്
ബുധനാഴ്ച രാവിലെ ഒമ്പതിന് കാരാപ്പറമ്പ്, 11ന് മഞ്ചേരി പഴയ ബസ് സ്‌റ്റാൻഡ് ഓഡിറ്റോറിയം, നാലിന് ആനക്കയം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, വൈകിട്ട് 6.30ന് മലപ്പുറം ടൗൺഹാളിന് മുൻവശം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ജാഥാ ക്യാപ്റ്റനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..