തിരുവനന്തപുരം
ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള കെഎസ്ടിഎ ജില്ല വാഹന പ്രചാരണ ജാഥകൾ സമാപിച്ചു.
ജില്ലാ പ്രസിഡന്റ് ആർ വിദ്യ വിനോദ് ക്യാപ്റ്റനായുള്ള തെക്കൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം സിപിഐ എം പാറശാല ഏരിയ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. കോട്ടൺഹില്ലിൽ നിന്നാരംഭിച്ച ജാഥ മലയിൻകീഴ്, ബാലരാമപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ പര്യടനം നടത്തി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി എസ് ജയചന്ദ്രനായിരുന്നു ജാഥാ മാനേജർ.
ജില്ല സെക്രട്ടറി സിജോവ് സത്യൻ ക്യാപ്റ്റനായുള്ള വടക്കൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി എം കെ യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ സനൽകുമാറായിരുന്നു ജാഥാ മാനേജർ. പേരൂർക്കട, കരകുളം, കന്യാകുളങ്ങര, വെഞ്ഞാറമൂട്, വാമനപുരം, കിളിമാനൂർ, വർക്കല എന്നിവിടങ്ങളിൽ പര്യടനം നടത്തി.
കിഴക്കേകോട്ട ഗാന്ധിപാർക്കിൽ തിങ്കളാഴ്ച സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് കെ സി ഹരികൃഷ്ണനായിരുന്നു ജാഥ ഉദ്ഘാടനംചെയ്‌തത്. വിവിധ സബ് ജില്ലകളിൽ ശേഖരിച്ച ഒപ്പ് 24ന് പാർലമെന്റ് മാർച്ചിൽ രാഷ്ട്രപതിക്ക് സമർപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..