ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയറ്റ് മാർച്ചും ധർണയും
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉയർത്തി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും പതിനായിരങ്ങൾ അണിനിരന്നു.
എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, കെജിഒഎ സംസ്ഥാന സെക്രട്ടറി ശരത് ചന്ദ്രലാൽ, കെയുഇയു ജനറൽ സെക്രട്ടറി സജിത് ഖാൻ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, കെപിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ബിജു, സംസ്ഥാന പ്രസിഡന്റ് കെ സെബാസ്റ്റ്യൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെഎസ്ഇഎ സംസ്ഥാന ട്രഷറർ കല്ലുവിള അജിത്ത്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. പ്രിൻസ്, എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. ബിജുകുമാർ, കെഇഎൻടിഒ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജിരാജ്, കെയുഇയു സംസ്ഥാന പ്രസിഡന്റ് സന്തോഷ്, ജി ശ്രീകുമാർ, നസിമുദീൻ എന്നിവർ സംസാരിച്ചു. പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്ബിഎ, മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
0 comments