29 January Saturday
എറണാകുളം – ഗുരുവായൂർ ട്രെയിൽ

സർവീസ്‌ പുനഃസ്ഥാപിച്ചില്ല; 
യാത്രക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
തൃശൂർ
എറണാകുളം - ഗുരുവായൂർ പാസഞ്ചർ ഇനിയും ആരംഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. നിരവധി വിശ്വാസികൾ ആശ്രയിച്ചിരുന്ന ട്രെയിൻ രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തുന്നതായിരുന്നു .  കോവിഡ് മൂലം നിർത്തിയ ട്രെയിൻ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തുന്ന രീതിയിലായിരുന്നു സർവീസ്. 1.45ന് ഗുരുവായൂരിൽ നിന്ന്‌ പുറപ്പെടുന്ന ട്രെയിൻ ദർശനംകഴിഞ്ഞ്‌ മടങ്ങുന്നവർക്കും സഹായമായിരുന്നു. രാത്രിയിൽ പുനലൂരിൽനിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിന് ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട് സ്‌റ്റോപ്പുകൾ നിർത്തിയതും സഞ്ചാരികളുടെ യാത്രാക്ലേശം വർധിപ്പിച്ചു. രാത്രി 12നും പുലർച്ചെ നാലിനും ഇടയിലുള്ള സ്റ്റോപ്പുകൾ നിർത്താനുള്ള ബോർഡിന്റെ തീരുമാനപ്രകാരമാണ് സ്റ്റോപ്പ് നിർത്തിയത്. തിരിച്ച് ഗുരുവായൂരിൽനിന്ന് പുനലൂർക്കുള്ള ട്രെയിനിനാണ് പുങ്കുന്നം, തൃശൂർ, ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സ്‌റ്റേഷനിൽ സ്റ്റോപ്പുള്ളത്. വെളുപ്പിന് 2.20ന് ഗുരുവായൂരിലെത്തുന്ന പുനലൂർ–- -ഗുരുവായൂർ ട്രെയിനിന്റെ ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, പൂങ്കുന്നം സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ യാത്രക്കാർക്ക് പ്രയോജനമാകൂ. 
ഈ ട്രെയിനിന് തൃശൂരിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. നിലവിൽ സർവീസ് നടത്തുന്ന എറണാകുളം-–- ഗുരുവായൂർ, തിരുവനന്തപുരം–- - ഗുരുവായൂർ ഇന്റർ സിറ്റിയും, ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസും സ്ഥിരയാത്രക്കാർക്ക്‌  പ്രയോജനപ്പെടാത്ത സമയത്താണ് ഗുരുവായൂരിൽ എത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top