26 January Wednesday

കോവിഡ്‌ കാല പ്രവർത്തനം; 
ശലഭങ്ങൾക്ക്‌ സർട്ടിഫിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

കുമ്മിൾ സ്കൂളിലെ എൻഎസ്എസ് വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ എം നാസറുദീൻ വിതരണംചെയ്യുന്നു

കടയ്ക്കൽ      
കോവിഡ് കാലത്ത്‌ പോസിറ്റീവായവരെ വിളിച്ച്‌ വിവരങ്ങൾ ആരായുകയും അവ അപ്പപ്പോൾ ആരോഗ്യവകുപ്പിന്‌ കൈമാറുകയുംചെയ്‌ത കുമ്മിൾ ജിഎച്ച്‌എസ്‌എസിലെ ‘ശലഭങ്ങൾ’ക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകി. ആരോഗ്യ വകുപ്പും  ജില്ലാ എൻഎസ്എസ് യൂണിറ്റും സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കിയത്‌. ആരോഗ്യവകുപ്പിൽനിന്നു കിട്ടുന്ന ലിസ്റ്റ് അനുസരിച്ചാണ്‌ ദിവസവും കോവിഡ് രോഗികളെ ഫോണിൽ ബന്ധപ്പെട്ടത്‌. പ്രിൻസിപ്പൽ എം നാസറുദീൻ സർട്ടിഫിക്കറ്റുകൾ നൽകി. സക്കീർ ഹുസൈൻ, നിഷ,  സന്ധ്യമോൾ, റെജി മത്തായി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top