13 December Friday

ചരിത്ര രചനാ ശിൽപശാല : സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 ശ്രീകണ്ഠപുരം

 കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷകപ്രസ്ഥാനത്തിന്റെ ചരിത്ര രചന ശിൽപശാല ഡിസംബർ 11ന് കാവുമ്പായിയിൽ. സംഘാടക സമിതി രൂപീകരണ യോഗം ഐച്ചേരി കാവുമ്പായി സ്മാരക രക്തസാക്ഷി മന്ദിരത്തിൽ ജില്ലാ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. എം വേലായുധൻ അധ്യക്ഷനായി. കെ ശ്രീധരൻ, പുല്ലായ്‌‌ക്കൊടി ചന്ദ്രൻ, പി വി രാമചന്ദ്രൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. ടി എം ജോഷി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം സി ഹരിദാസൻ (ചെയർമാൻ), സി എച്ച് മേമി, ഇ വി നാരായണൻ (വൈസ് ചെയർമാൻ), ടി എം ജോഷി (കൺവീനർ), പി വി ചന്ദ്രൻ, ടി കെ പ്രഭാകരൻ, ഇ കണ്ണൻ (ജോ.കൺവീനർ).
പ്രധാന വാർത്തകൾ
 Top