തളിപ്പറമ്പ്
അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ഒമ്പതാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബക്കളം വില്ലേജ് കമ്മിറ്റി നടത്തിയ മാതൃകാ നെൽകൃഷിയുടെ ഭാഗമായി ജനകീയ പുത്തരി മഹോത്സവം നടത്തി. നെല്ലിയോട് വയലിൽ കർഷകത്തൊഴിലാളി കൂട്ടായ്മയിൽ 37 ഏക്കർ വയലിൽ നെൽകൃഷി നടത്തിയത്. പുത്തരി മഹോത്സവം ജില്ലാ പ്രസിഡന്റ് എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ കെ ഷാജു അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി പി മുകുന്ദൻ കർഷകരെ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ്, കെ ദാമോദരൻ, ടി ബാലകൃഷ്ണൻ, കെ നാരായണൻ, സി അശോക് കുമാർ, എം രാജഗോപാലൻ, മേരി ചാക്കോ എന്നിവർ സംസാരിച്ചു. കെ ടി അജയൻ സ്വാഗതവും കെ പി നന്ദനൻ നന്ദിയും പറഞ്ഞു. ജനുവരി 1, 2, 3ന് കണ്ണൂരിലാണ് സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..