13 October Sunday

ലോട്ടറിത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയം​ഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

ലോട്ടറിത്തൊഴിലാളികളുടെ പെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കണമെന്ന്  ലോട്ടറിത്തൊഴിലാളി  യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സി കണ്ണൻ സ്മാരക മന്ദിരത്തിൽ  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ  റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി ബി സുബൈർ,  സിഐടിയു ഏരിയാ സെക്രട്ടറി കാടൻ ബാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം സുരേന്ദ്രൻ (ജില്ലാ പ്രസിഡന്റ്‌),  കെ ശ്രീധരൻ, കെ വി ലക്ഷ്മണൻ, കെ ബഷീർ, ടി ശശി, കെ  വിമല (വൈസ് പ്രസിഡന്റ്),  മടപ്പള്ളി ബാലകൃഷ്ണൻ (സെക്രട്ടറി), എൻ ദിനശേൻ, കെ കെ പ്രേമൻ, ടി പ്രസീത,  പി കെ മനോഹരൻ, ആർ രാധാകൃഷ്ണൻ (ജോ. സെക്രട്ടറി),  ടി പ്രസാദ്  (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top