13 October Sunday

ബേക്കൽ മിനി ഹാർബർ മത്സ്യത്തൊഴിലാളികൾ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കോട്ടിക്കുളം - ബേക്കൽ തീരപ്രദേശത്ത് ചെറിയ മത്സ്യബന്ധന തുറമുഖം വേണമെന്നാവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പൊതുയോഗം 
സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്
കോട്ടിക്കുളം ബേക്കൽ തീരപ്രദേശത്ത് ചെറിയ മത്സ്യബന്ധന തുറമുഖം  നിർമിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ മാർച്ചും പൊതുയോഗവും നടത്തി. 
ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം ചേർന്ന പൊതുയോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ അധ്യക്ഷനായി.
കോട്ടിക്കുളം ബേക്കൽ മിനി ഹാർബറിനായി പൂർണ പിന്തുണ നൽകുമെന്നും ഇത് യാഥാർഥ്യമാകാനുള്ള എല്ലാ ശ്രമവും സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു. അജയകുമാർ സ്വാഗതം പറഞ്ഞു.
ബേക്കൽ പാലത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ ക്ഷേത്ര സ്ഥാനികന്മാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top