20 October Sunday

കയര്‍ ഗവേഷണകേന്ദ്രം ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

കുടപ്പനക്കുന്ന് കയര്‍ ഗവേഷണകേന്ദ്രത്തിലെ ഓണാഘോഷ പരിപാടികൾ മന്ത്രി ടി എം തോമസ് ഐസക്‌ ഉദ്ഘാടനം ചെയ്യുന്നു

പേരൂര്‍ക്കട
കുടപ്പനക്കുന്നിലെ ദേശീയ കയര്‍ ഗവേഷണകേന്ദ്രം ആൻഡ്‌ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ധനമന്ത്രി ടി എം തോമസ് ഐസക്‌ ഉദ്ഘാടനം ചെയ്‌തു. 
ഓണസദ്യയും ജീവനക്കാര്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും  ഓണക്കിറ്റ് വിതരണവും നടത്തി. കയര്‍ ഗവേഷണകേന്ദ്രം എംഡി കെ ആര്‍ അനില്‍, കയര്‍ സെക്രട്ടറി വേണുഗോ
പാല്‍, റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് എം എസ് പ്രവീണ, സെക്രട്ടറി ആര്‍  അനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top