24 October Thursday

ലൈഫ്: വീടുകളുടെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

വാമനപുരം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിപ്രകാരം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും കുടുംബശ്രീ ഓണം വിപണനമേളയുടെ ഉദ്ഘാടനവും ഡി കെ മുരളി എംഎൽഎ നിർവഹിക്കുന്നു

വെഞ്ഞാറമൂട്
വാമനപുരം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിപ്രകാരം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും കുടുംബശ്രീ ഓണം വിപണനമേളയുടെ ഉദ്ഘാടനവും ഡി കെ മുരളി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസ് അധ്യക്ഷനായി.
ഐഎസ്ഒ 9001: 2015 പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിർവഹിച്ചു. കാർഷിക കർമസേനയുടെ ഉദ്ഘാടനവും യന്ത്രങ്ങളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രൻ നിർവഹിച്ചു.
 
മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ വി കെ മധു, മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയ ആർ ലത എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് എം റാസി, ബി സന്ധ്യ, ടി എസ് ഷീജ, എസ് കെ ലെനിൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്  ജി ഒ ശ്രീവിദ്യ സ്വാഗതവും കെ ബി സന്തോഷ്‌കുമാർ റിപ്പോർട്ടും വി എസ് സുബി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top