24 September Thursday

ആറായിരവും കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
തിരുവനന്തപുരം
വ്യാഴാഴ്ച  219 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗമുക്തി 137 പേർക്ക്. രോഗം ബാധിച്ചവരിൽ ഏഴ്‌ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 210പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ബാക്കി ഒമ്പതുപേരിൽ  രണ്ടുപേർ ജില്ലയ്ക്കുപുറത്ത്‌ നിന്നെത്തിയവരും. ഏഴുപേരുടെ രോഗഉറവിടം വ്യക്തവുമല്ല. 
ബീമാപ്പള്ളി, അഞ്ചുതെങ്ങ്‌ എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്‌. കുറ്റിച്ചൽ–-10, കരിമഠം കോളനി –-ഏഴ്‌,  പൂന്തുറ–-ആറ്‌, ഇ എം എസ് കോളനി, വെള്ളറട, പനച്ചുമൂട്, മമ്പള്ളി, വിഴിഞ്ഞം, പൗണ്ടുകടവ് –-അഞ്ച്‌ രോഗികൾ, ശ്രീകാര്യം, മെഡിക്കൽ കോളേജ് സ്വദേശികൾ, കൊച്ചുപള്ളി–-നാല്‌, ബാലരാമപുരം,  പള്ളിച്ചൽ,  കന്യാകുമാരി,  മുട്ടക്കോട്,  അവനവഞ്ചേരി,  തിരുവല്ലം, കുന്നത്തുകാൽ,  മണക്കാട്,  വലിയതുറ–-രണ്ട്‌, നെയ്യാർഡാം, പുല്ലുവിള , വള്ളക്കടവ്,  കോട്ടുകൽ,  പട്ടം, കഴക്കൂട്ടം–-മൂന്ന്‌, യുഎഇയിൽ നിന്നെത്തിയ 31 കാരൻ, തമിഴ്നാട്ടിൽ നിന്നെത്തിയ 47കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രണ്ടിനാണ്‌ രോഗികളുടെ എണ്ണം അയ്യായിരം കടന്നത്‌. നാലുദിവസം കൊണ്ട്‌ ആയിരം വർധിച്ച്‌ ആറായിരം കടന്ന്‌ 6069 ആയി. 
നിരീക്ഷണത്തിൽ 18,580പേർ
നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം-18,580 ആയി. 14,791പേർ വീടുകളിലും 2,985 പേർ ആശുപത്രികളിലും -804 പേർ  കെയർ സെന്ററുകളിലുമുണ്ട്‌. വ്യാഴാഴ്ച പുതുതായി 1,155പേർ നിരീക്ഷണത്തിലായി. 615 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. വ്യാഴാഴ്ച പരിശോധനയ്ക്ക്‌ അയച്ചത്‌ 805 സാമ്പിളുകളാണ്‌. 768 പരിശോധനാ ഫലങ്ങൾ ലഭിച്ചു.
ചികിത്സയിലിരിക്കെ മരിച്ച നാലുപേർക്ക് കോവിഡ്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 
അർബുദത്തിന് ചികിത്സയിലായിരുന്ന ശ്രീകാര്യം കട്ടേല സ്വദേശി സത്യൻ (54), സ്റ്റാൻലി ജോൺ (53), വിഴിഞ്ഞം പള്ളിത്തുറ പുരേടം സ്വദേശി സിൽവ അടിമ (63), ജെറോൺ (65) എന്നിവർക്കാണ് സ്ഥിരീകരിച്ചത്.
 
9 കണ്ടെയ്‌ൻമെന്റ് സോൺകൂടി
കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല പഞ്ചായത്തിലെ  ഇടിഞ്ഞാർ, കിളിമാനൂർ പഞ്ചായത്തിലെ  മലയമഠം, കല്ലിയൂർ പഞ്ചായത്തിലെ ഓഫീസ്,  എന്നീ വാർഡുകളെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു.  തിരുവനന്തപുരം നഗരസഭയിലെ കുടപ്പനക്കുന്ന്, തൈക്കാട്, തമ്പാനൂർ, കഴക്കൂട്ടം, ചാല, കല്ലറ പഞ്ചായത്തിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പിൽ, കല്ലവ് വരമ്പ്, മുതുവിള, വെമ്പായം പഞ്ചായത്തിലെ തീപ്പുകൽ, കുറ്റ്യാണി, നെടുവേലി, പാങ്ങോട് പഞ്ചായത്തിലെ ഭരതന്നൂർ, പള്ളിക്കൽ പഞ്ചായത്തിലെ കെ കെ കോണം, പള്ളിക്കൽ ടൗൺ, ഒന്നാംകല്ല്, കാട്ടുപുതുശ്ശേരി, പള്ളിക്കൽ, കൊട്ടിയ മുക്ക്, കാട്ടാക്കട പഞ്ചായത്തിലെ കാട്ടാക്കട, പൊന്നറ എന്നീ വാർഡുകളെ കണ്ടെയ്‌ൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top