22 September Tuesday

എല്ലാം വെളിപ്പെടുത്തുമെന്ന്‌ സോബി; സിബിഐ ചോദ്യം ചെയ്യൽ ഇന്ന്‌

സ്വന്തം ലേഖകൻUpdated: Friday Aug 7, 2020
 
തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വെള്ളിയാഴ്‌ച കലാഭവൻ സോബിയെ ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ പകൽ 2.30നാണ്‌ ചോദ്യം ചെയ്യൽ. 
‘സംഭവ സ്ഥലത്ത്‌ കണ്ട മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുമെന്ന്‌ സോബി പറഞ്ഞു. തനിക്കുണ്ടായ ഭീഷണികളുടെ വിശദാംശങ്ങളും പറയും. തന്റെ മൊഴി കേസിന്‌ ഗുണകരമാകും. ആറോളം പേരെ തനിക്ക്‌ തിരിച്ചറിയാൻ സാധിക്കും’ സോബി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 
അപകടമുണ്ടായ സ്ഥലത്ത്‌ സംശയാസ്‌പദ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തിന്‌ അറസ്‌റ്റിലായ സരിത്തിനെയും കണ്ടു. ഒരു സംഘമാളുകൾ ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം തകർത്തു. മരണത്തിന്‌ പിന്നിൽ സ്വർണക്കടത്ത്‌ സംഘത്തെ സംശയമുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top