26 September Saturday

തീരദേശ സോണുകളിൽ ലോക്‌ഡൗൺ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
തിരുവനന്തപുരം
ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണുകളിലും 16 വരെ ലോക്‌ഡൗൺ കർശനമായി തുടരുമെന്ന് കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പത്തുമുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും നടത്താം. 
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളു. ജില്ലാ നേതൃത്വം നൽകിയിട്ടുള്ള അറിയിപ്പുകൾ പാലിക്കണം. 
തീരദേശ സോണുകളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രവർത്തിക്കാം. രാവിലെ ഒമ്പത്‌ മുതൽ പകൽ ഒന്ന്‌ വരെ അക്ഷയ കേന്ദ്രങ്ങൾക്കും പ്രവർത്തന അനുമതിയുണ്ട്. 
ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും വേണം. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top