25 September Friday

സ്വപ്‌നങ്ങൾക്ക്‌ നിറം പകരുന്ന ഓണം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
പാലക്കാട്‌
ഈ ഓണം കോവിഡിനൊപ്പമാണെങ്കിലും അതിനെ തോൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ജനങ്ങൾ. സർക്കാരിന്റെ കരുതലും ഇടപെടലും ജനങ്ങളുടെ ജീവിതത്തിൽ പുതിയ വെളിച്ചം പകർന്നു. 
സാമ്പത്തിക പ്രതിസിന്ധിയിലാണെങ്കിലും രണ്ട്‌ മാസത്തെ ക്ഷേമപെൻഷനായി 2,600 രൂപ ജില്ലയിലെ നാലുലക്ഷം പേർക്ക്‌ എത്തി. രണ്ടരലക്ഷം പേർക്ക്‌ സഹകരണസംഘം വഴി നേരിട്ടും ഒന്നര ലക്ഷം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയും എത്തി. ഇതിന്‌ പുറമെ എല്ലാ കുടുംബങ്ങൾക്കും പലവ്യഞ്ജനകിറ്റും റേഷൻ കട വഴി സൗജന്യമായി വിതരണം തുടങ്ങി. സ്‌കൂൾ കുട്ടികൾക്കുള്ള കിറ്റ്‌ നേരത്തെ സ്‌കൂൾ വഴി രക്ഷിതാക്കളുടെ കൈകളിലെത്തി.
വറുതി പ്രതീക്ഷിച്ച ജനതയ്‌ക്ക്‌ സമൃദ്ധിയുടെ പൂക്കാലം നൽകിയാണ്‌ സർക്കാർ സഹായിച്ചത്‌. 
കോവിഡ്‌  ജന ജീവിതത്തിൽ മുറിപ്പാടുണ്ടാക്കുമെന്ന്‌ കരുതിയെങ്കിലും സർക്കാരിന്റെ ഉറച്ച നിലപാട്‌ ജനങ്ങളുടെ സ്വപ്‌നങ്ങൾക്ക്‌ നിറം പകർന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top