25 September Friday

അണക്കെട്ടുകൾ നിറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
പാലക്കാട്‌
മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകൾക്ക്‌ പിന്നാലെ ജില്ലയിലെ മറ്റ്‌ അഞ്ച്‌ അണക്കെട്ടുകളിലും വെള്ളം നിറയുന്നു. മംഗലം അണക്കെട്ടിന്റെ ആറുഷട്ടറുകളും 40 സെന്റീമീറ്റർ ഉയർത്തി‌. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്നുഷട്ടറുകൾ 110 സെന്റീമീറ്റർ‌ ഉയർത്തി‌. ഇരു അണക്കെട്ടുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു. 
ഈ മാസം രണ്ടുമുതൽ ആറുവരെയുള്ള അഞ്ചുദിവസത്തിനിടെ അണക്കെട്ടുകളിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടായി‌.  പോത്തുണ്ടിയിലെ ജലനിരപ്പാണ്‌ ഏറ്റവും കൂടുതൽ ഉയർന്നത്‌. അഞ്ചുദിവസത്തിനിടെ 3.62 മീറ്റർ ഉയർന്നു. 
കാഞ്ഞിരപ്പുഴയിൽ 2.34, വാളയാറിൽ 2.08, മലമ്പുഴയിൽ 2.01, ചുള്ളിയാറിൽ 0.96, മംഗലം 0.35, മീങ്കര 0.27 മീറ്റർ എന്നിങ്ങനെയാണ്‌ ജലനിരപ്പ്‌ ഉയർന്നത്‌.
 
 
     അണക്കെട്ടുകളിലെ വ്യാഴാഴ്‌ചത്തെ ജലനിരപ്പ്‌
അണക്കെട്ട്‌                   ജലനിരപ്പ്‌ (മീറ്ററിൽ)
                                                06.08.20               പരമാവധി
ചുള്ളിയാർ                          143.93                          154.08
കാഞ്ഞിരപ്പുഴ                      94.40                          97.535
മലമ്പുഴ                                 107.94                         115.06
മംഗലം                                  76.94                           77.88
മീങ്കര                                     153.28                          156.36
പോത്തുണ്ടി                         99.16                          108.204
വാളയാർ                              198.73                         203

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top