23 September Wednesday

തിരുവാറാട്ട്കാവ് ക്ഷേത്രം എൻഎച്ച്‌ ഉദ്യോഗസ്ഥർ 11ന്‌ സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
ആറ്റിങ്ങല്‍
തിരുവാറാട്ട്കാവ് ക്ഷേത്രം  11-ന് ദേശീയപാതാ പ്രോജക്ട് വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പരിശോധന. ക്ഷേത്രത്തിലെ ശീവേലിപാത, പാട്ടുപുര, ആനക്കൊട്ടില്‍ എന്നിവ ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു.  
അലൈൻമെന്റില്‍ ചെറിയ വ്യത്യാസം വരുത്തിയാൽ ഇത്‌ പരിഹരിക്കാന്‍ കഴിയുമെന്നും പകരം സ്ഥലം സമീപത്തുണ്ട് എന്നുമാണ്‌ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
ദേശീയപാത സ്ഥലമെടുപ്പ്  നിയമ പ്രകാരം  ദേശീയപാത അതോറിറ്റി ത്രീ ഡി വിജ്ഞാപനം ഇറക്കണമെങ്കില്‍ ആറ്റിങ്ങല്‍ വില്ലേജിലെ ഈ പ്രശ്‌നം കൂടി പരിഹരിക്കണം.
 8 വില്ലേജുകളില്‍ 7 വില്ലേജുകളിലും ത്രീ ഡി വിജ്ഞാപനത്തിനായി ഡാറ്റ എന്‍ട്രി ചെയ്തു കഴിഞ്ഞതായി ദേശീയ പാത വികസനത്തിന്റെ ഭാഗമായ  സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top