18 September Wednesday

നിലമ്പൂരിൽ കടകള്‍ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
നിലമ്പൂർ
ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ്  കടയിലും ഫാൻസി കടയിലുമുണ്ടായ തീപിടിത്തത്തിൽ വൻനാശം.  കടയ്ക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തി.  ആളപായമില്ല. ചൊവ്വാഴ്‌ച രാവിലെ ആറോടെയാണ്‌ സംഭവം. സമീപത്തെ ഹാർഡ് വെയർ കടയിലുണ്ടായിരുന്ന ആളാണ്  തീപടരുന്നത് കണ്ടത്. അ​ഗ്നിശമന സേന  കടകളുടെ ചുമരുകൾ തുരന്ന് അകത്ത് കയറിയാണ് തീ  അണച്ചത്. നിലമ്പൂർ, മഞ്ചേരി, തിരുവാലി, അഗ്നിശമന വിഭാ​ഗവും  എമർജൻസി റെസ്ക്യൂ ഫോഴ്സും ചേർന്നാണ് തീ അണച്ചത്. ലീഡിങ്‌ ഫയർമാൻ യൂസഫലി, ഫയർമാൻമാരയ എ കെ വിപിൻ, എൻ പി അനൂപ്, അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ്‌ നി​ഗമനം.
പ്രധാന വാർത്തകൾ
 Top