30 May Saturday

മരത്തണലിലെ ഉറക്കവും പട്ടിണിയും മറക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

നഗരസഭാ ടൗൺ ഹാളിലെ അഭയകേന്ദ്രം ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ സബ് ജഡ്ജ് കെ വിദ്യാധരൻ സന്ദർശിക്കുന്നു

 കാഞ്ഞങ്ങാട്

നായയ്ക്കും പൂച്ചയ്ക്കുമൊപ്പം കിടപ്പിടം പങ്കുവച്ച് പാതി മയങ്ങിയ നാളുകൾ ഓർമയായി. വിശന്നൊട്ടിയ വയറുമായി ഹോട്ടലിന്റെ പിന്നാമ്പുറങ്ങൾ തേടി നടന്ന ദിവസങ്ങളും മറന്നു. 17 ദിവസമായി മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചമയക്കവും മൂന്നു നേരവും വിഭവസമൃദ്ധമായ ഊണും ഉടുക്കാൻ വെളുത്ത വസ്ത്രവും.    സുഖവിവരം അന്വേഷിക്കാനെത്തുന്ടൊകട്ടെ സമൂഹത്തിലെ ഉന്നതർ.  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ പോകാൻ ഇടമില്ലാതെ റോഡരികിലും മരത്തണലിലും അന്തിയുറങ്ങിയവരാണ് മുനിസിപ്പൽ ടൗൺഹാളിൽ സന്തോഷം പങ്കിടുന്നത്.  30 അന്തേവാസികൾക്ക് നഗരസഭ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. വിവിധ സന്നദ്ധ സംഘടനകൾ  വസ്ത്രങ്ങൾ നൽകി.   തിങ്കളാഴ്ച താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും സബ് ജഡ്ജുമായ കെ വിദ്യാധരൻ ക്യാമ്പ് സന്ദർശിച്ചു.  നഗരസഭ ചെയർമാൻ വി വി രമേശൻ, വികസന സ്ഥിരം സമിതി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം പി ജാഫർ, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top