27 May Wednesday

ആദ്യമായി പാടിച്ച ഗുരുനാഥൻ: കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020
കാഞ്ഞങ്ങാട്
പനിനീർമഴ എന്ന സിനിമക്ക് വേണ്ടി തന്നെ ആദ്യമായി  പാടിച്ചത്‌ സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്ററെന്ന് പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഓർമിച്ചു. 
പനിനീർമഴ പുറത്തു വന്നില്ലെങ്കിലും സിനിമയിലെ തന്റെ ആദ്യത്തെ കാൽവെപ്പ് അതായിരുന്നു.   സൗമ്യ സ്വഭാവമായിരുന്നു.  എല്ലാവരോടുും സ്നേഹമസൃണമായി  പെരുമാറുന്ന വ്യക്തിത്വം.  സംസാരത്തിലും പാട്ട് പഠിപ്പിക്കുന്നതിലും പുതിയ പാട്ടുകാരോടുള്ള പെരുമാറ്റത്തിലും 
എളിമ  അതായിരുന്നു മാഷ്‌.  മലയാളഭാഷയുടെ യശസ്‌ ഉയർത്തിയ എത്രയോ പാട്ടുകൾ. എന്നും  പതിനാറു വയസ്സാണ് ആ പാട്ടുകൾക്ക് -–-രാമചന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top