03 February Friday

കൈകോർക്കാം 
കക്കാട് പുഴയ്ക്കായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

നാളേക്കായ്... നന്മക്കായ്... കക്കാട് പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തളാപ്പ് മിക്സഡ് യുപി സ്കൂൾ വിദ്യാർഥികൾ പുഴയോരത്ത് ചങ്ങല തീർത്ത് പ്രതിജ്ഞയെടുക്കുന്നു

കണ്ണൂർ
ജലാശയ സംരക്ഷണത്തിന്റെ ഭാഗമായി തളാപ്പ് മിക്സഡ് യുപി സ്കൂൾ സയൻസ് ക്ലബ് നേതൃത്വത്തിൽ വിദ്യാർഥികൾ കക്കാട് പുഴ സംരക്ഷണ കൂട്ടായ്മ തീർത്തു. കൈകോർക്കാം കക്കാട് പുഴയ്ക്ക് എന്ന പേരിൽ നടന്ന സംഗമം കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ എം പി രാജേഷ് ഉദ്ഘാടനം ചെയ്തു.  പി ഷാജി അധ്യക്ഷനായി. സജീവൻ, ലസിത എന്നിവർ സംസാരിച്ചു. കുട്ടികൾ പ്രതിജ്ഞയെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top