പാനൂർ
കൂറ്റേരി രക്തസാക്ഷികളായ അരീക്കൽ അശോകന്റെയും സുന്ദരൻ മാസ്റ്ററുടെയും ടി കെ കുഞ്ഞിക്കണ്ണന്റെയും ദിനാചരണ പരിപാടികൾക്ക് സമാപനമായി. രക്തസാക്ഷികളുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ഏരിയാ കമ്മിറ്റിയംഗം എൻ അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ദിനാചരണ സമാപന പരിപാടിയുടെ ഭാഗമായി കൈവേലിക്കൽ മാതാഞ്ചേരി കോരൻ ഗുരിക്കൾ സ്മാരക മന്ദിരം കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടത്തി. കെ സി മുക്കിൽ സമാപന പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി ഷബ്ന, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. ടി പി അനീഷ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..