അഞ്ചൽ
ലൈബ്രറി കൗൺസിലിൽ നേതൃത്വത്തിൽ സംഘടിപ്പിച്ച പുനലൂർ താലൂക്ക്തല വായനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾ, 16നും- 25നും ഇടയിൽ പ്രായമുള്ളവർ, 25ന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികൾ: ഹൈസ്കൂൾതലം ഒന്നാംസ്ഥാനം –- പ്രിയദർശിനി (ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), രണ്ടാംസ്ഥാനം –- അഞ്ജന എസ് പിള്ള (അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ), മൂന്നാംസ്ഥാനം –- ആർ അക്ഷയ (അഞ്ചൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ). 16 –- 25 വിഭാഗം വിജയികൾ: ബിപിന ഗോപിക (ഐ ഹാരീസ് ലൈബ്രറി), മുഹൈസന (പുനലൂർ ബാലൻ ലൈബ്രറി), അനശ്വര ബിജു (പി ഒ സ്പെൻസർ ലൈബ്രറി). 25-ന് മുകളിൽ –- ഷജീന ഷിബു (പുനലൂർ ബാലൻ ലൈബ്രറി), ദിവ്യശ്രീ (നവജ്യോതി ലൈബ്രറി), വി എസ് വീണ (കക്കോട് ലൈബ്രറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..