04 July Saturday

ഹെൽമെറ്റിലും വ്യാജൻ; രണ്ടുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിന്‌ സമീപം വിൽപ്പനയ്‌ക്ക്‌ വച്ച ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ പൊലീസ്‌ പിടിച്ചെടുത്തപ്പോൾ

തിരുവനന്തപുരം 
തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിന്‌ സമീപം  അനധികൃത ഹെൽമെറ്റ്‌ വിൽപ്പന നടത്തിയവരെ പിടികൂടി. ആന്ധ്ര സ്വദേശികളായ എസ്‌ രാജു, സാമുവൽ എന്നിവരെയാണ്‌  ട്രാൻസ്പോർട്ട്‌ കമീഷണറുടെ പ്രത്യേക സ്ക്വാഡ്‌ പിടിച്ചത്‌. ഹെൽമെറ്റിന്‌ ഗുണനിലവാരമില്ലായിരുന്നെന്നും നികുതി അടയ്‌ക്കാതെയാണ്‌ ഹെൽമെറ്റ്‌ വിൽപ്പന നടത്തിയെതെന്നും പൊലീസ്‌ പറഞ്ഞു. 
തുടർന്ന്‌ പിടികൂടിയവരെ നികുതി വകുപ്പ്‌ അധികൃതർക്ക്‌ കൈമാറി
പ്രധാന വാർത്തകൾ
 Top