09 August Sunday

കേറി വാ മക്കളെ ‘ഹൈടെക്കാ’ണ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
തിരുവനന്തപുരം 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  ഹൈടെക് സ്കൂൾ, -ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പൂർത്തീകരണത്തിലേക്ക്‌. 402 ഹൈസ്‌കൂൾ (243 സർക്കാർ, 159 എയ്‌ഡഡ് ) പൂർണമായും ഹൈടെക്കാക്കി.  ഏഴുവരെ ക്ലാസുകളിൽ ഹൈടെക് ലാബ്  പദ്ധതിയുടെ ഭാഗമായി  791 സ്കൂളിലും (461  സർക്കാർ, 330എയിഡഡ് ) ഉപകരണ വിതരണം പൂർത്തിയാക്കി.
ജില്ലയിലെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ -എയ്‌ഡഡ് സ്കൂളുകളിൽ ഇതുവരെ വിന്യസിച്ചത് 9239 ലാപ്‍ടോപ്പും 7702 യു എസ് ബി സ്പീക്കറും 5528 പ്രൊജക്ടറും 3524 മൗണ്ടിങ്‌ കിറ്റും 2613 സ്ക്രീനുമാണ്.  392 എൽ ഇ ഡി ടെലിവിഷൻ ‍, 399 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 379 ഡിഎസ്എൽആർ ക്യാമറ, 401 എച്ച്ഡി  വെബ്ക്യാം എന്നിവയും   വിന്യസിച്ചിട്ടുണ്ട്‌.  കിഫ്ബിയിൽ   46.65കോടി രൂപയാണ് ജില്ലയിൽ ഹൈടെക് സ്കൂൾ,  ഹൈടെക് ലാബ് പദ്ധതികൾക്ക്   ചെലവഴിച്ചത്. കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കിയ സർക്കാർ സ്കൂൾ കോട്ടൺഹിൽ സ്‌കൂളും (83ലാപ്‍ടോപ്‌, 65 പ്രൊജക്ടർ) എയ്‌ഡഡ് സ്കൂൾ  പട്ടം സെന്റ്‌മേരീസുമാണ്‌. (142 ലാപ്‍ടോപ്‌,
115 പ്രൊജക്ടർ) ആണ്. തൊട്ടടുത്ത് സർക്കാർ മേഖലയിൽ വെള്ളനാട്‌ ഗവ. വൊക്കേഷണൽ ആൻഡ്‌ ഹയർ സെക്കൻഡറി സ്‌കൂളും  വർക്കല ഞെക്കാട്‌ ഗവ. വി എച്ച്‌എസ്‌എസും എയ്‌ഡഡ്‌ മേഖലയിൽ നെല്ലിമൂട്‌ ന്യൂ എച്ച്‌എസ്‌എസും എസ്‌എൻഎച്ച്‌എസ്‌എസ്‌ ഉഴമലയ്‌ക്കലും ഉണ്ട്‌.  
ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ അധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം നൽകിയിട്ടുണ്ട്. പാഠഭാഗങ്ങൾ ക്ലാസ്‍മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി ‘സമഗ്ര’ പോർട്ടൽ സജ്ജമാക്കി.  ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകൾവഴി ജില്ലയിൽ  180 സ്കൂളുകളിൽ ഹൈടെക് സ്കൂൾ പ്രവർത്തനങ്ങൾ  സജീവമാക്കി. എല്ലാ ഹൈടെക്‌ സ്‌കൂൾ പദ്ധതി പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ജനുവരിയിലാണ്‌.  
ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന ജില്ലയിലെ 77 സ്കൂളിനും ആവശ്യമായ ഉപകരണങ്ങൾ എത്തിക്കാൻ  ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസ  മന്ത്രി  സി  രവീന്ദ്രനാഥ് അറിയിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top