25 January Saturday

മാലിന്യ നിർമാർജന ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

മാലിന്യ നിർമാർജന ബോധവല്‍ക്കരണം നഗരസഭാധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കേന്ദ്ര ചെറുകിട വ്യവസായ വകുപ്പിന്റെയും മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ ഭൂമിത്രസേനയുടെയും ആഭിമുഖ്യത്തിൽ മാലിന്യനിർമാർജന ബോധവൽക്കരണ സെമിനാർ നടത്തി. മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. ആർ രാജേഷ്‌കുമാർ അധ്യക്ഷനായി. ഫാ. മാത്യു വി തോമസ്, പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ അസി. ഡെവലപ്മെന്റ് കമീഷണർ സി രാധാക‌ൃഷ്‌ണൻ, എംഎസ്എംഇ ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടർ യു കെ ബാബുരാജൻ, സ്‌കൂൾ മാനേജർ ജോൺ കുര്യൻ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പിടിഎ പ്രസിഡന്റ് എസ് ശശികുമാർ, വൈസ്‌പ്രസിഡന്റ് ബിനു തങ്കച്ചൻ, പ്രഥമാധ്യാപിക ഷീബ വർഗീസ്, കെ എ എബ്രഹാം, ഭൂമിത്രസേന കോ–- -ഓർഡിനേറ്റർ വർഗീസ് പോത്തൻ, സുജ റോയി, ഷൈനി തോമസ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top