21 November Thursday
ആർഎസ്‌എസ്‌ അക്രമം

ഉപതെരഞ്ഞെടുപ്പിലെ പരാജയം മറയ്‌ക്കാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാറിന്റെ വീടിനുനേരെ ആർഎസ്‌എസുകാർ നടത്തിയ അക്രമം

തിരുവനന്തപുരം  
സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാറിന്റെ വീടാക്രമിച്ച ആർഎസ്‌എസ്‌–- ബിജെപി ഭീകരതയിൽ പ്രതിഷേധിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌. 
അക്രമം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ്‌ പുതിയ നീക്കം. ഉപതെരഞ്ഞെടപ്പിൽ വട്ടിയൂർക്കാവിലുണ്ടായ ദയനീയ പരാജയത്തിൽനിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ ആർഎസ്‌എസും ബിജെപിയും അക്രമങ്ങൾ സംഘടിപ്പിക്കുന്നത്‌. മണികണ്‌ഠേശ്വരം മേഖല സംഘർഷഭൂമിയാക്കിയത്‌ സംഘപരിവാറാണ്‌. 
 
വഴികൾക്കും റോഡുകൾക്കും പേരിടാനുള്ള അധികാരം നഗരസഭയ്‌ക്കാണെന്നിരിക്കെ ആർഎസ്എസുകാർ അയോധ്യാ നഗർ, ഗോഡ്സെ നഗർ എന്നിങ്ങനെ പേരിട്ട്‌ ബോർഡുകൾ സ്ഥാപിക്കുന്നു. മുമ്പ്‌ വട്ടിയൂർക്കാവ് പള്ളിയിൽ കോർപറേഷനിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ പന്നിയെ കയറ്റി കലാപത്തിന്‌ ശ്രമിച്ചു. ഡിവൈഎഫ്ഐ സ്ഥാപകദിനത്തിന് റോഡിൽ ഉയർത്തിയ പതാക കൊടിമരമടക്കം പിഴുതെടുത്ത്‌ കത്തിച്ചു. ഡിവൈഎഫ്‌ഐ നേതാക്കളെ മാരകമായി മർദിച്ചു.
 
വട്ടിയൂർക്കാവ് ക്ഷേത്രം മാരകായുധകേന്ദ്രമാക്കിയിരിക്കുകയാണ്‌ ആർഎസ്‌എസുകാർ. ഇവ ഒഴിവാക്കാൻ അധികാരികൾ ഇടപെടണം. ആർഎസ്‌എസുകാരുടെ ഭാഗത്തുനിന്ന്‌ എന്ത്‌ പ്രകോപനമുണ്ടായാലും ജനജീവിതത്തെ ബാധിക്കുന്ന ഒന്നിലും പാർടി പ്രവർത്തകർ പങ്കെടുക്കരുതെന്നും സംയമനം പാലിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top