06 December Tuesday

എൻആർഇജി ജില്ലാ ജാഥയ്ക്ക് ഉജ്വല വരവേൽപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

എൻആർഇജി ജില്ലാ ജാഥയ്ക്ക് കൊരട്ടിയിൽ നൽകിയ സ്വീകരണം

ചേർപ്പ്
 തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 12 ന് നടത്തുന്ന തൃശൂർ ഏജീസ് ഓഫീസ് മാർച്ചിന്റെ  പ്രചാരണാർഥം എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രചാരണ ജാഥയ്ക്ക് അഞ്ചാം ദിവസവും വിവിധയിടങ്ങളിൽ വൻ വരവേൽപ്പ്. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ജാഥ ബുധനാഴ്ച പുനരാരംഭിച്ചു. ചാലക്കുടി ഏരിയയിലെ പരിയാരത്തുനിന്ന് ആരംഭിച്ചു. പരിയാരത്ത്  സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ അധ്യക്ഷനായി. കൊരട്ടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു അധ്യക്ഷനായി.   മാള ഏരിയായിലെ അന്നമനടയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദും കൊമ്പൊടിഞ്ഞാമാക്കലിൽ ഷാജൻ കല്ലുവളപ്പിലും വെള്ളാങ്കല്ലൂരിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം മുകേഷും അധ്യക്ഷരായി. ഇരിങ്ങാലക്കുട ഏരിയയിലെ പുല്ലൂരിൽ കെ എം ദിവാകരനും കിഴുത്താണിയിൽ എ വി അജയനും എടതിരിഞ്ഞിയിലെ സമാപന യോഗത്തിൽ  വി ഗോകുൽദാസും അധ്യക്ഷരായി.സമാപനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാക്യാപ്റ്റൻ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വൈസ്‌  ക്യാപ്റ്റൻ പി തങ്കം, മാനേജർ എ എസ് ദിനകരൻ എന്നിവരെ കൂടാതെ സംസ്ഥാന കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ, കെ ആർ ഹരി, കെ ആർ പ്രജിത്ത്, അമ്പിളി സോമൻ, പി ജി ഷാജി, സി ജി സിനി, സരിത രാമകൃഷ്ണൻ, കെ ആർ സുമേഷ്, ചന്ദ്രിക ശിവരാമൻ, എം എസ് മൊയ്തീൻ, കെ സി പ്രേമരാജൻ, കെ ബി സുലോചന, എ വി ഗോകുൽദാസ് എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച  രാവിലെ ഒമ്പതിന്‌ കൊടുങ്ങല്ലുരിലെ എറിയാടുനിന്നും ആരംഭിക്കുന്ന ജാഥ പകൽ മൂന്നിന്‌ നാട്ടികയിലെ വാടാനപ്പള്ളിയിൽ സമാപിക്കും. സമാപന യോഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top