21 October Monday

ദേശാഭിമാനിയുടെ പ്രസക്തി തുറന്നുകാട്ടി സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
കണ്ണൂർ
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച ജില്ലയിൽ ആറ്‌ കേന്ദ്രങ്ങളിൽ  മാധ്യമ സെമിനാർ  സംഘടിപ്പിച്ചു.  വലതുപക്ഷ ശക്തികളും അവരുടെ മാധ്യമങ്ങളും കേരളത്തിന്റെ ഇടതുപക്ഷ സവിശേഷതകളാകെ തകർക്കാൻ ആസൂത്രിത ശ്രമം നടത്തുന്ന സാഹചര്യത്തിൽ ജനപക്ഷ ജിഹ്വയുടെ പ്രസക്തി എടുത്തുകാട്ടുന്നതായിരുന്നു സെമിനാറുകൾ.  
കണ്ണൂരിൽ മുനിസിപ്പൽ ഹയർസെക്കൻഡറി  സ്‌കൂളിൽ ‘ജനാധിപത്യത്തിന്റെ ഭാവി: മാധ്യമങ്ങളുടെ പങ്ക്’ വിഷയത്തിൽ നടന്ന സെമിനാർ  സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ ആർഎസ്എസ് വിഭാ​വനം ചെയ്യുന്ന പോലെ മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു. 
സിപിഐ എം ജില്ലാ കമ്മിറ്റി അം​ഗം വയക്കാടി ബാലകൃഷ്ണൻ അധ്യക്ഷനായി.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി സുമേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ എന്നിവർ സംസാരിച്ചു. കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ സ്വാഗതം പറഞ്ഞു. 
സിപിഐ എം പാപ്പിനിശേരി ഏരിയാ കമ്മിറ്റി ചെറുകുന്ന് സൗത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ച  സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.  ജി എസ് പ്രദീപ് പ്രഭാഷണം നടത്തി.   എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാനാണ്‌  മുതലാളിത്തവും ഫാസിസ്‌റ്റ്‌ ശക്തികളും ചേർന്ന് ശ്രമിക്കുന്നതെന്ന്‌   അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ അധ്യക്ഷയായി. എൻ ശ്രീധരൻ, പി ഗോവിന്ദൻ, ഇ മോഹനൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. 
സിപിഐ എം പെരിങ്ങോം ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ മാതമംഗലം  ബസാറിലെ എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന സെമിനാർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ വി ഗോവിന്ദൻ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണൻ, കെ കെ കൃഷ്ണൻ, പി ശശിധരൻ, കെ ഡി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സി സത്യപാലൻ സ്വാഗതം പറഞ്ഞു. 
തളിപ്പറമ്പ്‌  ഏരിയാകമ്മിറ്റി  ടൗൺസ്‌ക്വയറിൽ സംഘടിപ്പിച്ച സെമിനാർ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമള അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് എംഎൽഎ സംസാരിച്ചു.  പി മുകുന്ദൻ സ്വാഗതം പറഞ്ഞു.
സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി സി കെ സ്മാരക ഹാളിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി. പി വി ഗോപിനാഥ്, നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു. എം വേലായുധൻ സ്വാഗതം പറഞ്ഞു.
 ആലക്കോട്  ദേശാഭിമാനി ചരിത്രപ്രദർശനവും ചിന്താ പുസ്തകോത്സവവും ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദനും സെമിനാർ സിപിഐ എം കാസർകോട്‌  ജില്ലാ സെക്രട്ടറിയറ്റംഗം വി പി പി മുസ്‌തഫയും ഉദ്ഘാടനം ചെയ്തു.  പി വി ബാബുരാജ് അധ്യക്ഷനായി.  എം കരുണാകരൻ സംസാരിച്ചു. കെ പി സാബു സ്വാഗതം പറഞ്ഞു.  
വെള്ളിയാഴ്ച മയ്യിൽ, പിണറായി, പാനൂർ, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ  ഏരിയകളിൽ മാധ്യമ സെമിനാർ നടക്കും. വൈകിട്ട് നാലിന് മയ്യിൽ നടക്കുന്ന സെമിനാറിൽ എം ബി രാജേഷ്, ടി കെ ഗോവിന്ദൻ, പി എം മനോജ് എന്നിവർ പങ്കെടുക്കും. പിണറായിയിൽ കെ ടി കുഞ്ഞിക്കണ്ണൻ, കെ വി സുമേഷ് എന്നിവർ പങ്കെടുക്കും. പാനൂരിൽ എം സുരേന്ദ്രൻ, ഡോ. അനിൽ ചേലേമ്പ്ര എന്നിവർ പങ്കെടുക്കും. 3.30ന് പേരാവൂരിൽ എം വി ജയരാജൻ, എം വി നികേഷ് കുമാർ എന്നിവർ പങ്കെടുക്കും. 4.30ന് ഇരിട്ടിയിൽ എം വി നികേഷ് കുമാർ, വത്സൻ പനോളി, നാരായണൻ കാവുമ്പായി എന്നിവർ പങ്കെടുക്കും.
അഞ്ചിന് മട്ടന്നൂർ  പി പി ഗോവിന്ദൻ സ്മാരക ഹാളിൽ  മാധ്യമ സെമിനാർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അഭിലാഷ് മോഹൻ, പി പുരുഷോത്തമൻ എന്നിവർ സംസാരിക്കും.
പ്രധാന വാർത്തകൾ
 Top