23 September Wednesday

കരം തൊടാത്ത കരുതല്‍' മറ്റ്‌ ജില്ലകളിലേക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 കോട്ടയം

കോവിഡ് സമ്പർക്ക വ്യാപനത്തിനെതിരായ ബോധവൽക്കരണത്തിന്‌ ജില്ലാ ഭരണകേന്ദ്രം  തുടക്കം കുറിച്ച "കരം തൊടാത്ത കരുതൽ' മാതൃകാപരമായ പദ്ധതിയാണെന്നും എല്ലാ ജില്ലകളിലും നടപ്പാക്കേണ്ടതാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. 
 മന്ത്രി പി തിലോത്തമൻ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. കലക്ടർ എം അഞ്ജന ആമുഖപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പരിപാടി വിശദീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, എഡിഎം അനിൽ ഉമ്മൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ ജെ പ്രസാദ്, കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഐപ് വർഗീസ് എന്നിവർ പങ്കെടുത്തു. 
ജില്ലാ ഭരണകേന്ദ്രം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് "കരം തൊടാത്ത കരുതൽ' എന്ന പരിപാടി സംഘടിപ്പിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top