23 September Wednesday

കനക്കുന്നു കാലവർഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 ഇടുക്കി

കാലവർഷത്തിൽ നിരവധി വീടുകളും കൃഷിയിടങ്ങളും നിലംപൊത്തി. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്‌ താലൂക്കുകളിൽ ബുധനാഴ്‌ച കൃഷിയിടങ്ങളിൽ കാറ്റ്‌ നാശം വിതച്ചു. കല്ലാർകുട്ടി, പാംബ്ലെ, നെടുങ്കണ്ടം കല്ലാർ ഡൈവേർഷൻ ഡാം എന്നിവയുടെ ഷട്ടറുകൾ ഉയർത്തി. മൂന്നാർ പെരിയവരൈ താൽക്കാലികപാലം ഒലിച്ചുപോയി. ഇതോടെ അന്തർ സംസ്ഥാനപാതയിലെ ഗതാഗതവും മുടങ്ങി. കോടികളുടെ കൃഷിനാശമാണുണ്ടായത്‌. ഏക്കറുകണക്കിന്‌ ഏലം, കുരുമുളക്‌, ജാതി, വാഴത്തോട്ടം എന്നിവ മഴയിലും കാറ്റിലും വ്യാപകമായി തകർന്നടിഞ്ഞു. 
പച്ചക്കറി പന്തലുകളും ഷീറ്റുമേഞ്ഞ മേൽക്കൂരകളും കാറ്റെടുത്തു. റോഡുകളിലേക്ക്‌ മൺതിട്ടയിടിഞ്ഞ്‌ ദേശീയപാതകളിൽ ഉൾപ്പെടെ വെള്ളക്കെട്ടുണ്ടായി. മരങ്ങൾ വീണ്‌ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. അടിമാലി മേഖലയിൽ ദേശീയപാതയിൽ ഏഴ് ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വാഗമണ്ണിൽ നിരവധിയിടങ്ങളിൽ മരംവീണ്‌ വൈദ്യുതി മുടങ്ങി. രാജാക്കാട്ടിൽ ഏക്കറുകണക്കിന്‌ സ്ഥലത്തെ ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞു. ഓണത്തിനായി കരുതിവച്ച വാഴക്കുലകളാണ്‌ കർഷകർക്ക്‌ നഷ്ടമായത്‌. കൊക്കോ, റബർ കൃഷികളും വ്യാപകമായി നശിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top