തകഴി
24 ദിവസമായി സർവീസ് നിർത്തിവച്ച എടത്വാ‐മുട്ടാർ‐ചങ്ങനാശേരി കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. റോഡിൽ ജലനിരപ്പ് കുറഞ്ഞതോടെയാണിത്. മുട്ടാർ കുമാരചിറ പള്ളിക്കു മുൻവശം ഇപ്പോഴും റോഡിൽ വെള്ളമുണ്ട്.
എടത്വാ‐കൊടുപ്പുന്ന‐ചങ്ങനാശേരി സർവീസും കെഎസ്ആർടിസി എടത്വാ ഡിപ്പോയിൽനിന്ന് ആരംഭിച്ചിട്ടുണ്ട്.
എടത്വാ‐മിത്രക്കരി‐ചങ്ങനാശേരി സർവീസും ഞായറാഴ്ച തുടങ്ങി. എടത്വാ‐തായങ്കരി‐ചമ്പക്കുളം സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ആണ് സർവീസ് നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. പാട്ടത്തിൽ വരമ്പിനകം പാടശേഖരത്ത് മട കുത്തി വെള്ളം വറ്റിച്ചതുകൊണ്ട് കണങ്കരി ഭാഗത്തെ റോഡിൽ വെള്ളക്കെട്ട് മാറിയിട്ടുണ്ട്.