14 August Friday

അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
 
കോട്ടക്കൽ 
ഭിന്നശേഷിക്കാരുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പ്  വിദ്യാകിരണം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് യുണിഫോമും പഠനോപകരണങ്ങളും വാങ്ങുന്നതിനുള്ള ധന സഹായമായ  വിദ്യാജ്യോതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന വിധവകൾക്ക് സ്വയം തൊഴിലിനുള്ള ധന സഹായമായ സ്വാശ്രയ, വിദൂര വിദ്യാഭ്യാസംവഴി പഠനം നടത്തുന്ന ഭിന്നശേഷിക്കാർക്കുള്ള ധനസഹായം, ഭിന്നശേഷിക്കാർക്ക് തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളും ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പും സഹിതം 31 നകം  ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ തപാലായോ നേരിട്ടോ ലഭിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും ജില്ലാ സാമൂഹ്യ നീതി ഓഫീസിൽനിന്നും sjd.kerala.gov.in ൽനിന്നും ലഭിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top