02 July Thursday

‘ഹരിതാലയം’ പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ ആരംഭിച്ച നെൽക്കൃഷിയുടെ ഉദ്‌ഘാടനം മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിക്കുന്നു

 ‘ഹരിതാലയം’ പദ്ധതിക്ക്‌ തുടക്കം

തിരുവനന്തപുരം
തരിശുകിടന്ന 20 ഏക്കറിൽ നെൽകൃഷിയുൾപ്പെടെ കാര്യവട്ടം ക്യാമ്പസിൽ അരഡസൻ ബൃഹത്‌‌ കാർഷിക പ്രകൃതി സംരക്ഷണ പദ്ധതികളുമായി‌‌ കേരള സർവകലാശാലയുടെ ഹരിതാലയം പദ്ധതിക്ക്‌ തുടക്കം. പരിസ്ഥിതിദിനത്തിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ്‌  സർവകലാശാലയെ ഹരിത സമൃദ്ധിയിലേക്ക്‌ നയിക്കുന്ന പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌. തുടർന്ന്‌ മന്ത്രിമാർ അനുബന്ധ പദ്ധതികൾ ഒന്നൊന്നായി ഉദ്‌ഘാടനം ചെയ്‌തു.  ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെ പുതിയ മന്ദിരം മന്ത്രി  കെ ടി ജലീൽ  ഉദ്ഘാടനം ചെയ്‌തു. ഞാറ്‌ നടീലും മത്സ്യകൃഷിയും  കൃഷി മന്ത്രി വി എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു.
 
അഞ്ച്‌ ഏക്കറിൽ ആൻഡമാൻ നിക്കോബാർ വൃക്ഷത്തോട്ടം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തുള അഞ്ച്‌ ഏക്കറിൽ പച്ചക്കറി–- കിഴങ്ങുവർഗ കൃഷി മന്ത്രി  കെ രാജു ഉദ്‌ഘാടനം ചെയ്‌തു.  ആയിരം തെങ്ങിൻ തൈകൾ നട്ടുവളർത്തുന്ന പദ്ധതി   മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു.  വൈസ് ചാൻസലർ  ഡോ. വി പി മഹാദേവൻപിള്ള അധ്യക്ഷനായി. പ്രൊ വി സി  പി പി അജയകുമാർ സംസാരിച്ചു. സിൻഡിക്കറ്റംഗങ്ങളായ  കെ എച്ച് ബാബുജാൻ സ്വാഗതവും  എ അജികുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top