03 July Friday

നടുന്ന തൈ സംരക്ഷിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ഒറ്റൂർ ശ്രീനാരായണപുരം ഏലായിൽ നടന്ന ഞാറുനടീൽ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വർക്കല 
തൈനടീൽ മാത്രമല്ല, നടുന്നവയെ സംരക്ഷിക്കുന്നതിനും വളർത്തിവലുതാക്കുന്നതിനും നമുക്ക്‌ കടമയുണ്ടെന്നും മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. പഴം, പച്ചക്കറി, പയർ വർഗങ്ങൾ, മത്സ്യകൃഷി എന്നിവ വ്യാപിപ്പിക്കുന്നതിനാണ്‌ സുഭിക്ഷ കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
 
എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണപുരം ഏലായിൽ രണ്ടേക്കർ തരിശ് നിലത്ത് ഞാറുനടീൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. 
എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, സെക്രട്ടറി കെ പി സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി എസ് രാജീവ്, പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ്, കെ എ ബിജുരാജ്, കെ എം സക്കീർ, ബീന ബോണിഫസ്, ഷെറിൻ എസ് മസൂദ്. രാധാകൃഷ്ണൻ, രാജീവ് നാരായണൻ, ഗിരീഷ് ശങ്കർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top