16 July Thursday

- ജില്ലയില്‍ ഒരാള്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
നല്ല ശ്രദ്ധവേണേ..
കോട്ടയം 
ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് മെയ് 27ന് വിമാനത്തിലെത്തിയ കോട്ടയം അതിരമ്പുഴ സ്വദേശി(24)ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗബാധിതരായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28 ആയി. ഇതിൽ 19 പേർ  മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒമ്പതുപേർ ജനറൽ ആശുപത്രിയിലുമാണ്.
വെള്ളിയാഴ്‌ച  287 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ഇതിൽ 286 എണ്ണം നെഗറ്റീവാണ്. 160 സാമ്പിളുകൾ കൂടി പരിശോധനയ്ക്കയച്ചു. ജില്ലയിൽ ഇതുവരെ 4733 പേരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കി. ആകെ 64 പേരുടെ പരിശോധനാ ഫലം പോസിറ്റിവായി. ഇതിൽ 36 പേർ സുഖം പ്രാപിച്ചു. 
 നിലവിൽ 7169 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ വിദേശ രാജ്യങ്ങളിൽനിന്ന് വന്ന 1313 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5685 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ട് പട്ടികയിലുള്ള 91 പേരും സെക്കൻഡറി കോൺടാക്ടുകളായ 80 പേരും ഉൾപ്പെടുന്നു. വെള്ളിയാഴ്‌ച 275 പേരെ ക്വാറന്റയിനിൽനിന്ന് ഒഴിവാക്കി.-
പ്രധാന വാർത്തകൾ
 Top