07 July Tuesday

തലമുറയ്‌ക്ക്‌ തണലേകാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

സുഭിക്ഷ കേരളം പദ്ധതി മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു

 ഭൂമിക്ക്‌ തണലൊരുക്കാനുള്ള ആഹ്വാനമായി നാടെങ്ങും പരിസ്ഥിതി ദിനാചരണം. നല്ല വായുവും വെള്ളവും ഭക്ഷണവും ഉറപ്പാക്കാനുള്ള ആഹ്വാനമാണ്‌ ദിനാചരണത്തിൽ മുഴങ്ങിക്കേട്ടത്‌. വ്യക്തികൾ, സംഘടനകൾ, വായനശാലകൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ  തുടങ്ങിയവരെല്ലാം നട്ട തൈകൾ  പ്രകൃതി സ്‌നേഹത്തിന്റെ ഒരുമയായി. 

സിപിഐ എം അംഗങ്ങൾ തൈനട്ടു
ജില്ലയിൽ 38000 സിപിഐ എം അംഗങ്ങളും പാർടി പ്രവർത്തകരും അനുഭാവികളും തൈനട്ടു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അരീപ്പറമ്പ് ലോക്കൽ കമ്മിറ്റി ഓഫീസ് കോമ്പൗണ്ടിൽ തൈനട്ടു. 
സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അഡ്വ. സി എസ് സുജാത ചുനക്കരയിലും സി ബി ചന്ദ്രബാബു അരൂരിൽ പള്ളിയറക്കാവിലും സജി ചെറിയാൻ എംഎൽഎ ചെറിയനാട് സഹകരണ യൂണിയൻ കോമ്പൗണ്ടിലും തൈനട്ടു. 
കർഷകസംഘം
കേരള കർഷകസംഘത്തിന്റെ 1,211 യൂണിറ്റുകളുടെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും പ്രവർത്തകരുടേയും അംഗങ്ങളുടേയും വീടുകളിലുമായി ജില്ലയിൽ ഒരു ലക്ഷം വൃക്ഷതൈ നട്ടു. ജില്ലാ പ്രസിഡന്റ്‌ അഡ്വ.ജി ഹരിശങ്കർ മാവേലിക്കരയിലും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ വീയപുരത്തും തൈനട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി വേണുഗോപാൽ ആലപ്പുഴയിലും കെ എച്ച് ബാബുജാൻ രാമപുരത്തും വത്സലാമോഹൻ പാണ്ടനാട്ടും കെ വിജയകുമാർ മുതുകുളത്തും വി ജി മോഹനൻ കഞ്ഞിക്കുഴിയിലും എൻ പി ഷിബു പട്ടണക്കാട്ടും തൈനട്ടു. കൊമ്മാടിയിൽ വൃക്ഷതൈ വിതരണം മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. 
കലാസാഹിത്യ സംഘം
മൺമറിഞ്ഞ സാഹിത്യസാംസ്‌കാരിക പ്രവർത്തകരുടെ ഓർമയ്‌ക്കായി പുരോഗമന കലാസാഹിത്യ സംഘം 1000 ഓർമ്മ മരംനട്ടു. വയലാർ രാമവർമയുടെ ഓർമയ്‌ക്കായി ആലപ്പുഴ സ്ത്രീസൗഹൃദ കേന്ദ്രത്തിൽ തെങ്ങിൻതൈ നട്ട് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യസ ഓഫീസ് അങ്കണത്തിൽ നടി ഉഷ  ഡി കെ ചെല്ലപ്പന്റെ ഓർമയ്‌ക്കായി മരം നട്ടു.  കായംകുളത്ത് ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു
ഉദ്ഘാടനംചെയ്‌തു. അജയ്‌സുധീന്ദ്രൻ എരുമേലി പരമേശ്വരന്റെയും എസ് വാഹിദ് എം എൻ കുറുപ്പിന്റെയും കെ സി രമേശ് കുമാർ ജി ശശിധരൻ പിള്ളയുടെയും എം എസ്‌  അരുൺകുമാർ ശിവരാമൻ ചെറിയനാടിന്റെയും ഓർമയ്‌ക്കായി മരങ്ങൾ നട്ടു. 
നന്മയുടെ തൈ നട്ടു
‘നന്മയുടെ തൈനടാം’ എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ അരലക്ഷം വൃക്ഷതൈ നട്ടു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ തൈ നട്ട്‌ സി പിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ്‌പ്രസിഡന്റ് മനു സി പുളിക്കൽ, ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ്‌ ജെയിംസ്‌ ശാമുവേൽ, ട്രഷറർ എം എസ്‌ അരുൺകുമാർ എന്നിവരും മരം നട്ടു. 
എസ്‌എഫ്‌ഐ
എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു. മുഹമ്മദൻസ്‌ സ്‌കൂളിൽ എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അമൽസോഹനും ആലപ്പുഴ ഏരിയയിൽ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ യാസിനും മാവേലിക്കരയിൽ ജില്ലാ പ്രസിഡന്റ്‌ എ എ അക്ഷയ്‌  തൈ നട്ടു. 
സുഭിക്ഷ കേരളം  
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൈ  ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുന്നപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ കുഞ്ചുപ്പിള്ള സ്‌കൂൾ പരിസരത്ത് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനംചെയ്‌തു. 11.03 ലക്ഷം തൈ വിതരണം ചെയ്യും. വനംവകുപ്പ്‌  5.45 ലക്ഷംതൈ നടുന്ന പദ്ധതി തുടങ്ങി. ആലപ്പുഴ ഇഎസ്ഐ ആശുപത്രിയിൽ തൈനട്ട് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. എ എം ആരിഫ് എംപിയുംതൈ നട്ടു.
5000 വൃക്ഷത്തൈ  
വ്യാപാരി വ്യവസായി സമിതി ജില്ലയിൽ 5000 വൃക്ഷത്തൈ നട്ടു. ജില്ലാ സെക്രട്ടറി ടി വി ബൈജു അമ്പലപ്പുഴ വണ്ടാനം യൂണിറ്റിൽ മെഡിക്കൽ കോളേജിൽ തൈനട്ട് ഉദ്ഘാടനംചെയ്‌തു.ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദന്റെ പറവൂരിലെ വേലിക്കകത്തു വീട്ടുവളപ്പിൽ തൈനട്ടു. കർഷകസംഘം പുന്നപ്രതെക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റി 1000 കുടുംബങ്ങളിൽ വൃക്ഷതൈ നട്ടു. തെക്കനാര്യാട്‌ ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവനും വളമംഗലത്ത് വൈസ്‌പ്രസിഡന്റ് പി എൻ ദീപുവും വയലാറിൽ ട്രഷറർ സി വി രാജപ്പനും കാവുങ്കലിൽ ഷാജിമോനും ഉദ്‌ഘാടനംചെയ്‌തു. തിരുവിഴയിൽ പ്രവീണും മാവേലിക്കരയിൽ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണനും പുതിയകാവിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ശ്രീധരനും ചെന്നിത്തലയിൽ ജില്ലാ സെക്രട്ടറി കെ സുരേഷ്‌കുമാറും തൈ നട്ടു.
 
പ്രധാന വാർത്തകൾ
 Top