02 July Thursday

ലോക പരിസ്ഥിതി ദിനം വേരിറങ്ങുന്നു; ഭൂമിക്ക്‌ പച്ചക്കുട ചൂടിക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലിന്റെ ഉദ്ഘാടനം അമ്പലത്തറ ചുണ്ണംകുളത്ത് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ നിർവഹിക്കുന്നു

കാസർകോട്‌
ആയിരക്കണക്കിന്‌ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച്‌ നാടെങ്ങും ലോകപരിസ്ഥിതിദിനം. കൂട്ടായ്‌മകളും പ്രസ്ഥാനങ്ങളുമെല്ലാം ഹരിതവഴിയിലിറങ്ങിയ ദിനമായിരുന്നു വെള്ളിയാഴ്‌ച. പൊതു ഇടങ്ങളിലും പാതയോരങ്ങളിലും വീട്ടുപറമ്പുകളിലെല്ലാം മരങ്ങൾ നട്ടു. കോവിഡ്‌ കാലത്തിന്റെ പെരുമാറ്റച്ചട്ടം പാലിച്ച്‌ കുട്ടികളും മുതിർന്നവരുമെല്ലാം സജീവപങ്കാളികളായി. വനംവകുപ്പ്‌ സാമൂഹ്യവനവൽക്കരണവിഭാഗം തൈകളെത്തിച്ച്‌ കൂട്ടായ്‌മക്കൊപ്പം നിന്നു. സിപിഐ എം , ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ബാലസംഘം എന്നിവയും പ്രത്യേകമായി പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഫലവൃക്ഷതൈ നടീൽ പദ്ധതിക്ക്  തുടക്കമായി. ജില്ലാതല ഉദ്ഘാടനം പനത്തടി ഏരിയയിലെ ചുണ്ണംകുളത്ത് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ അധ്യക്ഷനായി. ഏഴാം മൈൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ലോക്കലിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി വിത്ത്‌–- മാസ്‌ക് വിതരണം, പ്രദേശത്തെ നെൽകൃഷി എന്നിവയുടെ ഉദ്ഘാടനവും ജില്ലാസെക്രട്ടറി നിർവഹിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top