26 May Tuesday
പാക്കിങ്ങിന്‌ ഡിവൈഎഫ്‌ഐ

അതിഥി തൊഴിലാളികൾക്ക്‌ സൗജന്യകിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

സി-വിൽ- സപ്ലൈസ്‌ ഗോ-ഡൗ-ണിൽ- അതി-ഥി- തൊ-ഴി-ലാ-ളി-കൾ-ക്ക്-- സർ-ക്കാർ- നൽ-കു-ന്ന പലവ്യഞ്ജന കി-റ്റ് - തയ്യാറാക്കുന്ന ഡി-വൈഎഫ്--ഐ പ്രവർത്തകർ ഉപ്പെടെയുള്ള യുവാക്കൾ

തൃശൂർ
അതിഥി തൊഴിലാളികൾക്ക്‌ ആശ്വാസമേകി 7000 പലവ്യഞ്‌ജന–- പച്ചക്കറി കിറ്റുകൾ വിതരണം ചെയ്‌തു. 12,000 കിറ്റാണ്‌ ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്‌. ലോക്ഡൗണായതിനാൽ തൊഴിലാളികൾ പട്ടിണികിടക്കാതിരിക്കാനാണ്‌ തദ്ദേശ സ്ഥാപനങ്ങൾവഴി കിറ്റ്‌ വിതരണംചെയ്യുന്നത്‌. അരി, അല്ലെങ്കിൽ ആട്ട, സവാള, തക്കാളി, ഉരുളകിഴങ്ങ്‌, സൺഫ്ലവർ ഓയിൽ, തുവരപ്പരിപ്പ്‌, ഉപ്പ്‌ തുടങ്ങിയവ കിറ്റിലുണ്ട്‌. കലക്ടർ എസ്‌ ഷാനവാസിന്റെ നിർദേശപ്രകാരം കുരിയച്ചിറയിലെ സെൻട്രൽ വെയർഹൗസിലെ സിവിൽ സപ്ലൈ ഗോഡൗണിലാണ്‌ ഇവ പാക്കുചെയ്യുന്നത്‌. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനങ്ങളും കുടുംബശ്രീപ്രവർത്തകരുമാണ്‌ കിറ്റുകൾ പാക്ക്‌ ചെയ്യുന്നതിന്‌ കർമരംഗത്തുള്ളത്‌.
പ്രധാന വാർത്തകൾ
 Top