03 June Wednesday
ജില്ലയില്‍ ഒരാൾക്കുകൂടി കോവിഡ്‌ 19

സമ്പര്‍ക്കം വഴി ആദ്യം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കണ്ണൂർ 
ജില്ലയിൽ ഒരാൾക്കുകൂടി ഞായറാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ എൺപത്തൊന്നുകാരനാണ്  രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നെത്തിയവരിൽനിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. സമ്പർക്കം വഴി കോവിഡ്‌ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. ഇതോടെ ജില്ലയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം 53 ആയി. ഇവരിൽ 19 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയിൽ നിലവിൽ 10430 പേരാണ്  നിരീക്ഷണത്തിൽ കഴിയുന്നത്. 39 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 10 പേർ ജില്ലാ ആശുപത്രിയിലും 15 പേർ തലശേരി ജനറൽ ആശുപത്രിയിലും 23 പേർ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും 10343 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽനിന്ന്‌ 585 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രധാന വാർത്തകൾ
 Top