28 March Tuesday
ഓപറേഷൻ ആഗ്‌

836 കേസ്‌: 53 പേർ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻUpdated: Monday Feb 6, 2023
മലപ്പുറം
കുറ്റവാളികളെ പൂട്ടി പൊലീസിന്റെ ആഗ്‌. ശനിയാഴ്‌ച നടത്തിയ പ്രത്യേക പരിശോധനയിൽ രജിസ്‌റ്റർചെയ്‌തത്‌ 836 കേസ്‌. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയ 122 പേരെ പരിശോധിച്ചു. 53 പേരെ കരുതൽ തടങ്കലിലാക്കി. 
 ജാമ്യമെടുത്ത്‌ ഒളിവിൽകഴിഞ്ഞ 35 പേർ പിടിയിലായി. ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്‌ ഇവർ. വാറന്റുള്ള 80 പേരെയും വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട 40 പേരെയും രാത്രികാല പരിശോധനയിൽ പിടികൂടി. കഞ്ചാവ് വിൽപ്പന നടത്തിയവർക്കും ലഹരികടത്തുകാർക്കുമെതിരെ 88 കേസുകൾ രജിസ്റ്റർചെയ്‌തു. 15.15 ഗ്രാം എംഡിഎംഎയുമായി വഴിക്കടവിൽ പൂക്കോട്ടുംപാടം സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിലായി. മദ്യ വിൽപ്പനക്കെതിരെ 103  കേസുകൾ രജിസ്റ്റർചെയ്‌തു. എക്‌സ്‌പ്ലോസീവ് ആക്‌റ്റ്‌ പ്രകാരം ഒരു കേസും മണൽകടത്തിനെതിരെ എട്ട്‌ കേസുകളുമെടുത്തു. രജിസ്റ്റർചെയ്‌തു.
മൂന്നക്ക നമ്പർ ചൂതാട്ടംപോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്കെതിരെ 43 കേസെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനെതിരെ 61ഉം ഗതാഗത നിയമ ലംഘനങ്ങളിൽ 212ഉം പുഴ മണൽ കടത്തിയതിന് 10 കേസുകളും പ്രത്യേക പരിശോധനയുടെ ഭാഗമായി രജിസ്‌റ്റർചെയ്‌തു. 
 2895 വാഹനങ്ങൾ പരിശോധിച്ചു. നിയമലംഘകരിൽനിന്ന്‌ 9,80,750 രൂപ പിഴ ഈടാക്കി. 132 ലോഡ്‌ജുകൾ പരിശോധിച്ചു.
ജില്ലാ പൊലീസ്‌ മേധാവിയുടെ നിർദേശത്തിൽ  മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും  തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top