27 January Friday
ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

ചിറയിൻകീഴ് പഞ്ചായത്തിന് 
ഓവറോൾ ചാമ്പ്യൻഷിപ്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
ചിറയിൻകീഴ്
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌    കേരളോത്സവത്തിൽ ചിറയിൻകീഴ് പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം വക്കം പഞ്ചായത്ത് കരസ്ഥമാക്കി. മൂന്ന് ദിവസങ്ങളിലായി ശാർക്കരയിൽ നടന്ന വിവിധ കലാ കായിക മത്സരങ്ങളിലെ പ്രകടനത്തിലൂടെയാണ് ചിറയിൻകീഴ് പഞ്ചായത്ത് ചാമ്പ്യന്മാരായത്. കേരളോത്സവത്തിന്റെ സമാപന യോഗവും സമ്മാനവിതരണവും  ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് നിർവഹിച്ചു. ബ്ലോക്ക്  പ്രസിഡന്റ് പി സി ജയശ്രീ അധ്യക്ഷയായി.
 ബ്ലോക്കിന് കീഴിലെ 6 പഞ്ചായത്തിൽ വിജയികളായ മത്സരാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. അഡ്വ. എസ് ഫിറോസ് ലാൽ, പി മുരളി, എ താജുന്നിസ, കവിത സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ  മാർട്ടിൻ,  കെ മോഹനൻ, പി കരുണാകരൻ നായർ,  ജി ശ്രീകല, രാധിക പ്രദീപ്, ജയശ്രീരാമൻ, പി അജിത, ആർ പി നന്ദു രാജ്, മോനി ശാർക്കര, ബിഡിഒ എൽ ലെനിൻ  എന്നിവർ പ്രസംഗിച്ചു.
 
അണ്ടൂർക്കോണം പഞ്ചായത്തിന്‌ 
ഓവറോൾ കിരീടം
മംഗലപുരം 
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. ക്ലബ്ബിനത്തിൽ മേനംകുളം ബാപ്പുജി ക്ലബ്ബ് മുന്നിലെത്തി. 
കണിയാപുരം യുപി  സ്കൂളിൽ നടന്ന സമാപന സമ്മേളനം സിനിമാനടൻ അലൻസിയർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹരിപ്രസാദ്  അധ്യക്ഷനായി. 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹരികുമാർ, ടി ആർ  അനിൽ, അനിൽ അഴൂർ, അജിത അനി, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി , ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top