കൊല്ലം
ബാലസംഘം ജില്ലാ റാലി സംഘാടകസമിതി രൂപീകരണ യോഗം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് മിഥുൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം സി ബാൾഡുവിൻ, ബി സുജീന്ദ്രൻ, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, ആർ സന്തോഷ്, സമീര, ജില്ലാ കോ-–-ഓർഡിനേറ്റർ ശരത്ത് ഞാങ്കടവ്, ജില്ലാ അക്കാദമിക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, ഏരിയ പ്രസിഡന്റ് ശിവപ്രിയ, കൺവീനർ ജി ഗോപിലാൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി രൂപ ശിവപ്രസാദ് സ്വാഗതവും അതുൽ രവി നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയർമാനായി എസ് എൽ സജികുമാറിനെയും കൺവീനറായി എൻ അജിത് പ്രസാദിനെയും തിരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..